മങ്കര: സംസ്ഥാനപാതയിൽ കണ്ണംബരിയാരം വളവിലെ മൺകൂന അപകട ഭീഷണി. ഇവിടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ചാലുകീറിയ മണ്ണ് മഴയിലാണ് റോഡിലേക്ക് ഒലിച്ചെത്തിയത്. റോഡിന്റെ കാൽഭാഗത്തോളം ഭാഗത്തായാണ് കൂന രൂപപ്പെട്ടത്. അമിതവേഗതയിൽ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ ചരൽകല്ലിലും മണ്ണിലും കയറി അപകട സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ വീടുകളിലേക്കും മണ്ണ് ഒഴുകിയെത്തിയിട്ടുണ്ട്. പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് സംഭവസ്ഥലം സന്ദർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.