പാലക്കാട്: സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സ്കൂള്‍ അധികൃതര്‍ സുരക്ഷാമിത്ര വെബ് പോര്‍ട്ടലില്‍ വാഹനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ അപ് ലോഡ് ചെയ്ത് വിവരം രക്ഷിതാക്കള്‍ക്ക് കൈമാറണം. ഓരോ വിദ്യാർഥിയും ഉപയോഗിക്കുന്ന സ്കൂള്‍ വാഹനങ്ങള്‍ വ്യത്യസ്തമാണെന്നതിനാല് വാഹനങ്ങളുടെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേകമായി കൈമാറണമെന്നതാണ് ആര്.ടി.ഒയുടെ നിർദേശം. പ്രസ്തുത വാഹനങ്ങളുടെ സഞ്ചാരഗതി വിദ്യാവാഹിനി ആപ് വഴി രക്ഷിതാക്കള്‍ക്കും സ്കൂൾ അധികൃതര്‍ക്കും ലഭിക്കും.
പാലക്കാട്: രക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പ് വഴി സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാൻ വിദ്യാവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സജ്ജമായി. സ്കൂളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്കുമ്പോള് കിട്ടുന്ന ഒ.ടി.പി നല്കി ആപ്പില്‍ ലോഗിന്‍ ചെയ്യാം.
വിദ്യാവാഹന്‍ ഹോം പേജില്‍ രക്ഷിതാക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്കൂള്‍ വാഹനങ്ങളുടെ ലിസ്റ്റ് കാണാം
നിരീക്ഷിക്കേണ്ട വാഹനത്തിന് നേരെയുളള ലൊക്കേറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ വാഹനനമ്പര്‍, തിയതി, സമയം , വേഗത എന്നിവ വ്യക്തമാകും. ഈ വാഹനം നിരീക്ഷിക്കാവുന്നതുമാണ്. ജീവനക്കാരുടെ പേരിന് നേരെയുളള കാള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഡയല് പാഡിലെത്തുകയും തുടര്‍ന്ന് അവരെ വിളിക്കാനുളള സൗകര്യവും ആപ്പില്‍ ലഭ്യമാണ്. സഞ്ചരിക്കുന്ന സമയത്ത് ഡ്രൈവര്‍മാരെ വിളിക്കാന്‍ സാധ്യമല്ല.
നമ്പറിന് നേരെയുളള എഡിറ്റ് ബട്ടണ്‍ വഴി വാഹന വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് തിരുത്താനും സാധിക്കും.
വിവരങ്ങള്‍ കൃത്യമായി കിട്ടുന്നില്ലെങ്കില്‍ റിഫ്രഷ് ബട്ടണ്‍ പ്രസ് ചെയ്യാം.
വിദ്യാവാഹന്‍ ആപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 18005997099 ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.