പാലക്കാട്: ‘രാവിലെ വിയർത്ത് എഴുന്നേൽക്കും പിന്നെ വിയർത്തുകുളിക്കും’തമാശ പറയുമെങ്കിലും ശരാശരി പാലക്കാടുകാരന്റെ അവസ്ഥ വേനൽക്കാലത്തിങ്ങനെയാണ്. ഇങ്ങനെയൊരു ചൂടോ എന്ന് ചോദിച്ചുപോകുന്ന അവസ്ഥ. വേനലിന്റെ തുടക്കത്തിൽ തന്നെ പാലക്കാടിന് ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവും ചൂടനുഭവപ്പെടുന്ന ജില്ലകളിലൊന്നായി പാലക്കാട് മാറിയിട്ട് നാളേറെയായി. ഓരോ ദിവസവും പുതിയ റെക്കോർഡിലേക്ക് താപമാപിനികൾ വിരൽ ചൂണ്ടുകയാണ്.
പൂരവും വേലയും ഒക്കെ പാലക്കാടിന് ആവേശമാകുന്ന നാളുകളാണ്. എന്നാൽ പുറത്തിറങ്ങണമെങ്കിൽ ചൂട് സഹിക്കണം. ജില്ലയിൽ ഈ സീസണിലെ ഉയർന്ന ചൂട് 39.7 ഡിഗ്രി സെൽഷ്യസ് വ്യാഴാഴ്ച മലമ്പുഴയിൽ രേഖപ്പെടുത്തി. അതേസമയം, കാലാവസ്ഥ വകുപ്പിന്റെ തന്നെ പാലക്കാട് ജില്ലയിലെ ഭൂരിഭാഗം ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലും (മലമ്പുഴ ഡാം, മങ്കര, പോത്തുണ്ടി ഡാം, മംഗലം ഡാം, വണ്ണമട, ഒറ്റപ്പാലം, കൊല്ലങ്കോട്) 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി.ആഴ്ചകളായി ഉയർന്നുതുടരുന്ന അന്തരീക്ഷതാപം ജില്ലയെ ഒട്ടൊന്നുമല്ല വലക്കുന്നത്. പുലർച്ചെ നേരിയ തണുപ്പുണ്ടെന്നൊഴിച്ചാൽ രാവിലെ ഒമ്പതോടെ തുടങ്ങും ചൂട്.
കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടതും പാലക്കാട് തന്നെയാണ്. അതിൽത്തന്നെ 2013ല് 40.4 ഡിഗ്രിയും 2016 ൽ 41.9 ഡിഗ്രിയും 2019 ൽ 41.1 ഡിഗ്രിയും ആണ് ഇവിടെ രേഖപ്പെടുത്തിയ ഉയർന്ന ചൂട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.