പാലക്കാട്: കൊടുമ്പ് കല്ലിങ്കല്‍പ്പാടത്ത് ബൈക്ക് മഡ്റേസ് പരിശീലനത്തിനിടെ ആറ് വയസ്സുകാരന്റെ അപകടകരമായ പരിശീലനം. സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. അടുത്തയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടിയും പരിശീലനം നടത്തിയത്. പല റൗണ്ടുകളില്‍ ആറു വയസ്സുകാരന് പരിശീലനത്തില്‍ ഏര്‍പ്പെട്ടു. മൂന്നുമാസം മുമ്പാണ് റേസ് പഠിക്കാന്‍ തുടങ്ങിയത്.
കോയമ്പത്തൂരിലെ മത്സരത്തില്‍ പങ്കെടുത്ത ശേഷമാണ് കൊടുമ്പില്‍ എത്തിയത്. അപകടസാധ്യത ഏറെയുള്ള മത്സരമാണ് മഡ്റേസ്. ആറുവയസ്സുകാരനെ ഇതില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയതിന് കുട്ടിയുടെ പിതാവിനെതിരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുല്ലക്കെതിരെയാണ് കേസ്. ഞായറാഴ്ച കാടാങ്കോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റേസിങ് പരിശീലനത്തിലാണ് കുട്ടിയെ കൊണ്ടുവന്നത്. ഏപ്രിൽ 16, 17 തീയതികളിലാണ് മത്സരം. ഇതിനുമുന്നോടിയായാണ് പരിശീലനം നടത്തിയത്.
ആറുവയസ്സുകാരന്റെ പരിശീലനം കാഴ്ചക്കാരില്‍ ഭയമുളവാക്കി. ഇത് ശ്രദ്ധയിൽപെട്ട പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെയും പങ്കെടുപ്പിച്ചതെന്ന് പറയുന്നു. അപകടകരമായ പരിശീലനത്തില്‍ കുട്ടിയെ പങ്കെടുപ്പിച്ചതിനാണ് കേസ്.
ഇത്തരം പരിശീലനങ്ങള്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെ വേണമെന്ന് പൊലീസ് പറയുന്നു. അസോസിയേഷന് മാതൃകയില്‍ ഇവര്‍ക്ക് എന്തെങ്കിലും അനുമതിയുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.