പാലക്കാട്: മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികളെയെല്ലാം തൃണവത്ഗണിച്ച് സധൈര്യം മുന്നേറുന്ന ഒരുവിഭാഗമുണ്ട് നാട്ടിൽ. പത്ര ഏജൻറുമാരും വിതരണക്കാരും. പുലർച്ചയോടെ സജീവമാവുകയും നാടിെൻറ മുക്കുമൂലകളിലെല്ലാം ഒാടിയെത്തുകയും ചെയ്യുന്ന ഇൗ വിഭാഗം, കോവിഡിെൻറ തീഷ്ണതയിലും ജീവൻ പണയംെവച്ചും തൊഴിലിനെ മുറുകെപിടിച്ച് മുന്നോട്ടുള്ള പ്രയാണത്തിലാണ്. അടച്ചുപൂട്ടൽ സൃഷ്ടിച്ച പലവിധ ബദ്ധിമുട്ടുകൾക്കിടയിലും ഇവർ പത്രവിതരണം മുടക്കിയില്ല. വിശ്രമമില്ലാതെ, ജോലിയെടുത്ത്, വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന ഏജൻറുമാരും വിതരണക്കാരുമായ നൂറുകണക്കിന് ആളുകളുടെ മഹത് സേവനത്തെ എത്ര പ്രശംസിച്ചാലും അധികമാവില്ല. കോവിഡ് പ്രതിരോധ പോരാളികൾക്കൊപ്പം ആദരിക്കപ്പെടേണ്ടവരാണ് ഇവരും.
മഴയും മഞ്ഞും വെയിലും മാത്രമല്ല, ഇന്നിപ്പോൾ കോവിഡിനോടും പടവെട്ടിയാണ് പത്ര ഏജൻറുമാരുടെയും വിതരണക്കാരുടെയും ജീവിതം. കോവിഡ് വ്യാപനം കൂടിയതോടെ ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് പത്രം വീടുകളിലെത്തിക്കുന്നത്. അപ്പോഴും സുരക്ഷയുടെയും മുൻകരുതലിെൻറയും കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കൃത്യമായി മാസ്ക് ധരിച്ച് കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ കൊണ്ട് അണുവിമുക്തമാക്കി സുരക്ഷ മുൻകരുതൽ പാലിച്ചാണ് പത്രം വിതരണം ചെയ്യുന്നത്. പുലർച്ച മൂന്നിന് തുടങ്ങും ഇവരുടെ അധ്വാനം. ലോക്ഡൗണിനെ തുടർന്ന് ആഴ്ചകളും മാസങ്ങളുമായി ചായക്കടകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അടഞ്ഞുകിടന്നതോടെ ഇത്തരം കേന്ദ്രങ്ങളിൽ പത്ര വിതരണം മുടങ്ങിയതായി ഏജൻറുമാർ പറയുന്നു. സ്റ്റാൾ കോപ്പികളിലും ഇടിവ് വന്നു. പൊതുഗതാഗതം ഇല്ലാത്തതും പത്രവിൽപനയിൽ ഇടിവ് വന്നിട്ടുണ്ടെന്ന് ഏജൻറുമാർ പറയുന്നു.
പ്രതിസന്ധിയിൽനിന്ന് നാടുമുക്തമാകുന്നതോടെ പത്ര മേഖല പൂർവസ്ഥിതിയിലാകുമെന്ന പ്രതീക്ഷയാണ് ഒരോ ഏജൻറും പങ്കുവെക്കുന്നത്. പതിറ്റാണ്ടുകളായി തങ്ങൾക്ക് താങ്ങും തണലുമായ ഇൗ തൊഴിൽമേഖല എന്തുവില കൊടുത്തും സംരക്ഷിക്കണമെന്ന കാര്യത്തിൽ ഇവർക്ക് രണ്ടഭിപ്രായമില്ല. നമ്മളേപ്പൊലെ അല്ലാതെ, നമ്മുടെ സ്ഥിരം കാഴ്ചകളിൽപെടാത്ത ചില പത്രവിതരണക്കാരെ 'മാധ്യമം' പരിചയപ്പെടുത്തുന്നു.
നിരീക്ഷണ മേഖലകൾ അടച്ചിടുന്ന സമയങ്ങളിൽ പത്രം എത്തിക്കാൻ കിലോമീറ്ററിലധികം കാൽനടയായി പോകേണ്ടി വന്നിട്ടുണ്ട്. ഇത്തരം സമയങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം പ്രയാസമാണ്. വരിസംഖ്യ കിട്ടാൻ വൈകുന്നതിനാൽ സ്വന്തം പൈസ ചേർത്താണ് കുടിശ്ശിക അടച്ചു തീർക്കുന്നത്.
വി. ശശിധരൻ, കരുവന്നൂർതറ, കൊടുവായൂർ
സൈക്കിളിൽ പത്രം വിതരണം ചെയ്യുന്ന സമയത്ത് നിരീക്ഷണ പ്രദേശങ്ങൾ കൊട്ടിയടക്കുേമ്പാൾ സൈക്കിൾ തൂക്കിയെടുത്ത് നടക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. സർക്കാർ ഉറപ്പു നൽകിയ ഇളവുകൾ പോലും ലഭിക്കാറില്ല. കലക്ഷനു വേണ്ടി പോകുന്ന പ്രദേശങ്ങളിൽ യാത്ര അനുവാദം ലഭിക്കാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്.
കോവിഡ് പ്രതിസന്ധികാലം പത്രവിതരണവും പണം പിരിച്ചെടുക്കലും വിഷമമേറിയ ജോലിയായി മാറി. സമ്പർക്കത്താൽ രോഗപ്പകർച്ചയുണ്ടാകുമെന്നതാണ് തുടക്കത്തിൽ വിനയായത്. ജോലിയില്ലാത്തതുകൊണ്ട് പൊതുവെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്.
മുൻകാലത്ത് പത്ര ഏജൻറ് വരിക്കാരുടെ മിത്രമായിരുന്നുവെങ്കിൽ കോവിഡ് കാലം തൊട്ടുകൂടാത്തവരായി മാറി. വരിക്കാരുടെ എണ്ണത്തിൽ കുറവും വരിസംഖ്യ കിട്ടാൻ കാലതാമസം വരുന്നതും പ്രയാസം ഉണ്ടാക്കുന്നു.
ലോക്ഡൗൺ കാലത്ത് ഊടുവഴികൾ പോലും അടച്ചിടുന്നത് കാരണം പത്രം വീടുകളിൽ എത്തിക്കുന്നത് കഷ്ടപ്പെട്ടാണ്. ഭൂരിഭാഗം വീടുകളിലും നടന്നുതന്നെ പത്രം നേരിട്ടെത്തിക്കണം. കച്ചവട സ്ഥാപനങ്ങൾ തുറക്കാത്ത കാരണം മുഴുവൻ കോപ്പികളും വിതരണം ചെയ്യാൻ പറ്റുന്നില്ല.
ഏജൻറുമാരുടെയും വിതരണക്കാരുടെയും വിഷമങ്ങൾ വരിക്കാരും കുറച്ചൊക്കെ മനസ്സിലാക്കണം. പത്രം കൃത്യസമയത്ത് എത്തിക്കാനുള്ള ഞങ്ങളുടെ പെടാപ്പാട് ചില്ലറയല്ല. വരിസംഖ്യ കൃത്യമായി പിരിഞ്ഞുകിട്ടാത്തതാണ് പലപ്പോഴും പ്രശ്നമാകുന്നത്.
നേരേത്ത, കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിരുന്നു. ഇപ്പോൾ, വീടുകളില്‍ ചെല്ലുേമ്പാൾ മാത്രമാണ് അത് അറിയുന്നത്. ഊടുവഴികൾ അടക്കം അടച്ചുപൂട്ടുന്നതിനാല്‍ ഏറെനേരം നടന്നുവേണം വിതരണം നടത്താന്‍. എന്നാല്‍, മാസവരി പലപ്പോഴും കുടിശ്ശികയാവും.
കോവിഡും ലോക്ഡൗണും വരിക്കാരുടെ എണ്ണത്തിൽ അൽപം കുറവുവരുത്തിയിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് ജനം. മഹാമാരി മാറുന്നേതാടെ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയുണ്ട്്.
എല്ലാ മുൻകരുതലുകളും എടുത്താണ് പത്രം വിതരണം ചെയ്യുന്നത്. എന്നാൽ, പത്രത്തിലൂടെ രോഗം പകരുമെന്ന തെറ്റിദ്ധാരണയിൽ ചിലരെങ്കിലും നിർത്തുന്ന സ്ഥിതിയുണ്ടായി.
മഴ നനയാതെ പത്രം എത്തിക്കുകയെന്നത് വെല്ലുവിളിയാണ്. പിന്നെ, വഴിയിൽ നായ്ക്കളുടെ ശല്യമേറെയാണ്. ചിലയിടങ്ങളിൽ കാട്ടുപന്നികളും ഭീഷണിയാണ്. നായ് ചാടി വാഹനം മറിഞ്ഞുവീണിട്ടുണ്ട്. അതിരാവിലെ ആയതിനാൽ ആരും ഇൗ സമയത്ത് സഹായിക്കാൻ ഉണ്ടാവാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.