ആലത്തൂർ: മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ ശക്തമായ കടന്നാക്രമണമാണ് ഇന്ന് നടക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തരൂർ കെ.പി. കേശവമേനോൻ സ്മാരക ട്രസ്റ്റിന്റെ കേശവമേനോൻ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ കെ.പി. കേശവമേനോൻ പുരസ്കാരം കഥാകൃത്ത് വൈശാഖന് സ്പീക്കർ എ.എൻ. ഷംസീർ സമർപ്പിച്ചു. പി.പി. സുമോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി എ.കെ. ബാലനെ സമ്മേളനത്തിൽ ആദരിക്കുന്ന ചടങ്ങ് മുണ്ടൂർ സേതുമാധവൻ നിർവഹിച്ചു. ഗായിക ലയന സുരേഷിനെ എ.കെ. ബാലൻ അനുമോദിച്ചു. വൈശാഖൻ മറുപടി പ്രസംഗം നടത്തി. തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി, കെ.കെ.എം ഗ്രന്ഥാലയം പ്രസിഡന്റ് കെ.ജി. രാജേഷ്, വിവേകാനന്ദ ക്ലബ് പ്രസിഡന്റ് ഇ. കിരൺ വർമ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ടി.കെ. ദാമോദരൻ കുട്ടി സ്വാഗതവും സെക്രട്ടറി ഇ.പി. ചിന്നക്കുട്ടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.