ശ്രീകൃഷ്ണപുരം: കരിമ്പുഴ പുഴയിലെ വെള്ളീലം കടവിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട യുവാവിെൻറ ജീവന് തുണയായത് 17കാരെൻറ നിശ്ചയദാർഢ്യം. കോട്ടപ്പുറം ഹെലൻകെല്ലർ സ്മാരക അന്ധവിദ്യാലയത്തിൽ അധ്യാപക പരിശീലനത്തിനായി എത്തിയ പെരിന്തൽമണ്ണ സ്വദേശിയായ ജിഷ്ണുവിനാണ് (20) സുദർശനെൻറ അവസരോചിത ഇടപെടലിൽ പുതുജീവൻ ലഭിച്ചത്. മരണത്തിെൻറ പടിവാതിക്കലിൽ നിന്നു ജിഷ്ണുവിനെ കൈപിടിച്ചുയർത്തിയ സുദർശൻ നാടിന് അഭിമാനമായി മാറി.
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ജിഷ്ണു സുഹൃത്തായ ആലപ്പുഴ സ്വദേശി ടോം ജോസഫുമൊത്ത് തോട്ടര തൂക്കുപാലത്തിന് സമീപമുള്ള കടവിൽ കുളിക്കാനിറങ്ങിയത്. പുഴയിൽ നീന്തുന്നതിനിടെ ജിഷ്ണു കയത്തിൽ പെടുകയായിരുന്നു. ഈ സമയം പുഴയിൽ കുളിക്കാനെത്തിയ സമീപവാസി കൂടിയായ കിളയിൽ സുദർശനൻ വെള്ളത്തിലേക്ക് എടുത്ത് ചാടി മുങ്ങിത്താഴ്ന്ന ജിഷ്ണുവിനെ ലക്ഷ്യമാക്കി നീന്തി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സുദർശനന് ജിഷ്ണുവിനെ ഒരുവിധം കരക്കെത്തിക്കാനായി. അതിനിടെ ടോം തോമസ് നീന്തി മറുകരയിൽ എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ സുദർശനെൻറ കൈക്ക് ചെറിയ പരിക്കേറ്റു. സുദർശനൻ മണ്ണാർക്കാട് കമ്പ്യൂട്ടർ കോഴ്സിന് പഠിക്കുകയാണ്. സുദർശനെൻറ ധൈര്യത്തെ നാട്ടുകാരും വിവരമറിഞ്ഞ വിവിധ പ്രദേശങ്ങളിലുള്ളവരും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.