പാലക്കാട്: വിഷു അടുത്തിട്ടും ജില്ലയിലെ ഭൂരിപക്ഷം നെൽകർഷകരെ ദുരിതത്തിലാക്കി സപ്ലൈകോ നെല്ല് സംഭരണം ഇഴയുന്നു. മാർച്ച് പകുതിയോടെ കൊയത്ത് 90 ശതമാനവും കഴിഞ്ഞു.
എന്നിട്ടും 50 ശതമാനം സംഭരണമാണ് ഇതുവരെ പൂർത്തിയാക്കിയത്. കർഷകർക്ക് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം ലഭിക്കുന്നതനുള്ള പി.ആർ.എസ് വിതരണം അവതാളത്തിലാണ്. നെല്ല് വിറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും പല കർഷകർക്കും പി.ആർ.എസ് ലഭിച്ചിട്ടില്ല. ഇതോടെ ജില്ലയിലെ ഭൂരിപക്ഷം കർഷകരുടെയും വിഷു കണ്ണീർ കണിയായി മാറും.
സ്ഥലപരിമിതി കാരണം വീടിെൻറ വരാന്ത, റോഡിന് വശങ്ങൾ, കളങ്ങൾ എന്നിവടങ്ങളിൽ ചാക്കുകളിലാക്കി നെല്ല് കെട്ടിക്കിടക്കുകയാണ്. ജില്ലയിൽ പലയിടത്തും വേനൽമഴ തുടങ്ങി. ചാക്കുകളിലാക്കി കെട്ടിക്കിടക്കുന്ന നെല്ല് നശിച്ചുപോകുമെന്ന് ആശങ്കയിലാണ് കർഷകർ. ഇതുവരെ 11756 കർക്ഷകരുടെ 97.06 കോടി രൂപയുടെ പി.ആർ.എസ് വായ്പയാണ് സപ്ലൈകോ അംഗീകാരം നൽകി ധനകാര്യ സ്ഥാപനങ്ങളിലേക്ക് നൽകിയിട്ടുള്ളത്. 77,000 കർഷകരിൽനിന്ന് ഇതുവരെ നെല്ല് സംഭരിച്ചതായി സപ്ലൈകോ പാഡി വിഭാഗം പറഞ്ഞു.
ഭൂരിഭാഗം കർഷകരും പി.ആർ.എസ് ലഭിക്കാതെ വലയുകയാണ്. വിഷു കഴിഞ്ഞാൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒന്നാം വിളയക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത് പതിവാണ്. എന്നാൽ, കൊയ്തെടുത്ത നെല്ലിെൻറ പണം ലഭിക്കാത്തതിനാൽ എങ്ങനെ കൃഷിപ്പണികൾ ആരംഭിക്കുമെന്ന് ആശങ്കയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.