പാലക്കാട് ജില്ലയിൽ അധ്യാപകരെ നിയമിക്കുന്നു

ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ ജി.എം.എൽ.പി സ്കൂളിൽ (മപ്പാട്ടുകര) ഫുൾ ടൈം ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന്.

പട്ടാമ്പി: ചുണ്ടമ്പറ്റ ശിഹാബ് തങ്ങൾ വിമൻസ് കോളജിൽ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യൽ സയൻസ്, കോമേഴ്‌സ്, ഐ.ടി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 10ന്. ഫോൺ: 9447239670.

പുലാപ്പറ്റ: എം.എൻ.കെ.എം.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഉർദു പാർട്ട് ടൈം, ക്രാഫ്റ്റ്, മലയാളം എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന്.

പട്ടാമ്പി: പുലാശ്ശേരി ഗവ. വെൽഫെയർ എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.

കൂറ്റനാട്: ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി മലയാളം, അറബിക്, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ, യു.പി എസ്.ടി, ഓഫിസ് അറ്റൻഡന്‍റ്, എഫ്.ടി.എം തുടങ്ങിയ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 10.30ന്. ഫോൺ: 04662255750.

ഒറ്റപ്പാലം: കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്‌ച രാവിലെ 10ന്.

പാലക്കാട്: പി.എം.ജി ഹൈസ്കൂളില്‍ എഫ്.ടി.എം, യു.പി.എസ്.ടി, എച്ച്.എസ്.ടി (ഹിന്ദി) വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന്.

പാലക്കാട്: ചിറ്റൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്കൂളില്‍ ട്രേഡ്‌സ്മാന്‍ ഫിറ്റിങ്, ട്രേഡ്‌സ്മാന്‍ ഇലക്ട്രിക്കല്‍, ട്രേഡ്‌സ്മാന്‍ ഓട്ടോമൊബൈല്‍ തസ്തികകളില്‍ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ ഏഴിന് രാവിലെ 11ന്. ഫോണ്‍: 04923 222174, 9400006486.

Tags:    
News Summary - Teachers are recruited in Palakkad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.