ഒറ്റപ്പാലം: കടമ്പൂർ പനയൂർകാവ് ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. രണ്ട് ഭണ്ഡാരങ്ങളിൽ നിന്നായി 10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ പൊലീസിൽ പരാതി നൽകി. ക്ഷേത്രത്തിന് പുറത്ത് പാതയോരത്തെ പ്രവേശന കവാടത്തിനരികിൽ സ്ഥാപിച്ച ഭണ്ഡാരവും ക്ഷേത്രത്തിലെ നാഗത്തറക്കരികിലെ ഭണ്ഡാരവുമാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു ഭണ്ഡാരത്തിൽ മോഷണ ശ്രമം നടന്നതായും കണ്ടെത്തി. രാവിലെ ക്ഷേത്രം ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.