പറളി: മൈനർ ഇറിഗേഷൻ 98 ലക്ഷം രൂപ ചെലവഴിച്ച് പറളി പഴയ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഭാരതപ്പുഴയിലെ തടയണയിലെ ചോർച്ച അടക്കുന്നത് വിലയിരുത്താനും നിർദ്ദേശങ്ങൾ നൽകാനുമായി അഡ്വ.കെ. ശാന്തകുമാരി എം.എൽ.എ സ്ഥലം സന്ദർശിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തിനാണ് എം.എൽ.എ സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുരേഷ് കുമാറും ഒപ്പമുണ്ടായിരുന്നു. മൈനർ ഇരിഗ്രേഷൻ ഉദ്യാഗസ്ഥരോടും കരാറുകാരോടും എം.എൽ.എ കാര്യങ്ങൾ അന്വേഷിച്ചു. സമയബന്ധിതമായി പണി തീർക്കാൻ ആവശ്യപ്പെട്ടാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.