പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിെൻറ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നതുമൂലം പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങൾക്കും ഉദ്യോഗസ്ഥർ തടസ്സം ഉന്നയിക്കുന്നതായി സംസ്ഥാQന തെരഞ്ഞെടുപ്പ് കമീഷെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കമീഷെൻറ അനുമതിയോ അംഗീകാരമോ തേടാതെ സർക്കാറിനോ തദ്ദേശസ്ഥാപനങ്ങൾക്കോ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
- തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥെൻറ കാലാവധി നീട്ടിനൽകൽ
- പൾസ് പോളിയോ പോലുള്ള ബോധവത്കരണ പരസ്യപ്രചാരണം
- കോടതിനിർദേശമുണ്ടെങ്കിൽ ആശ്രിത നിയമനച്ചട്ട പ്രകാരമുള്ള നിയമനം നടത്തൽ
- *ഒരദ്യോഗസ്ഥന് മറ്റൊരുദ്യോഗസ്ഥെൻറ അധിക ചുമതല നൽകൽ,
- വരൾച്ച, വെള്ളപ്പൊക്കം, കോവിഡ് മഹാമാരിപോലുള്ള അടിയന്തര സാഹചര്യം നേരിടാൻ ദേശീയ പ്രകൃതിദുരന്ത ഫണ്ടിൽനിന്ന് സാമ്പത്തികസഹായം തേടൽ, ഇതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനായി ഉദ്യോഗസ്ഥതലസംഘത്തെ നിയോഗിക്കൽ,
- സർക്കാർജീവനക്കാരുടെ വിരമിക്കൽ, ഡെപ്യൂട്ടേഷൻ എന്നിവ മൂലമുണ്ടായ ഒഴിവുകൾ നികത്തുന്നതിന് ഡിപ്പാർട്മെൻറൽ പ്രമോഷൻ കമ്മിറ്റി യോഗം ചേരൽ
- സർക്കാറിേൻറയോ തദ്ദേശ സ്ഥാപനങ്ങളുടേയൊ നിയന്ത്രണത്തിലുള്ള പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി നടത്തൽ
- ജലവിതരണത്തിനുള്ള കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തൽ
- ശൗചാലയം പോലെയുള്ള പൊതുസൗകര്യങ്ങൾക്ക് (കോടതി നിർദേശം ഉണ്ടെങ്കിൽ മാത്രം) ബി.ഒ.ടി വ്യവസ്ഥപ്രകാരം നിർമാണാനുമതി നൽകൽ
- കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ അനധികൃത നിർമാണം പൊളിച്ചുമാറ്റൽ
- തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരസ്യം നൽകൽ
- എച്ച്.ഐ.വി/എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ പ്രസിദ്ധീകരണം
- ഓടകളിൽനിന്നും കുളങ്ങളിൽനിന്നുമുള്ള മണ്ണ് നീക്കം ചെയ്യൽ
- ശുചീകരണ/കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്
- ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനവും സ്ഥലംമാറ്റവും
- കോടതി ഉത്തരവ് പ്രകാരമുള്ള തടവുപുള്ളികളുടെ ജയിൽമാറ്റം
- നേരത്തെ അനുവദിച്ച ഗ്രാൻറ് ഉപയോഗിച്ചും ക്ഷണിച്ച ടെൻഡർ പ്രകാരവും ആശുപത്രി ഉപകരണങ്ങൾ, മരുന്ന് എന്നിവ വാങ്ങൽ
- മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പൂർണ വിവരങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.