മംഗലംഡാം (പാലക്കാട്): കടപ്പാറക്കടുത്ത് തളികകല്ലിൽ ആദിവാസി കോളനിയിൽ കുടുങ്ങിയ കാട്ടാന അഞ്ചുമണിക്കൂറോളം ഭീതി പരത്തി. കോളനിക്കുചുറ്റും സോളാർ വൈദ്യുതി വേലിയുള്ളതിനാൽ ഉള്ളിൽ കടന്ന ആനക്ക് പിന്നീട് പുറത്തുകടക്കാനായില്ല. ഇതോടെ ആനയും കോളനിനിവാസികളും പരിഭ്രാന്തിയിലായി.
സോളാർ വേലി തകർത്താണ് തങ്കപ്പൻ, ശ്രീധരൻ എന്നിവരുടെ വീടുകൾക്ക് സമീപത്തുകൂടി ആന കോളനിയിലേക്ക് കടന്നത്. മറ്റു രണ്ട് ആനകൾക്കൊപ്പമാണ് പിടിയാനയും എത്തിയത്. എന്നാൽ മറ്റുള്ളവ ബഹളം വെച്ചപ്പോൾ അകത്തുകയറാതെ തിരികെപോയി. ഉള്ളിൽ കടന്ന ആന പേടിച്ച് ഓട്ടം തുടങ്ങിയതോടെ കോളനിയിലെ സ്ത്രീകളും കുട്ടികളും ഭീതിയിലായി. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് അവർ എത്തിയിെല്ല കോളനിക്കാർ പറഞ്ഞു.
പാട്ടകൊട്ടിയും വീടുകൾക്കുചുറ്റും തീയിട്ടും കോളനിക്കാർ സംരക്ഷണം തീർത്തു. ഏറെ മണിക്കൂറുകൾ കഴിഞ്ഞിട്ടും ആന പുറത്തു കടക്കാതായപ്പോൾ പലയിടത്തും വേലി മാറ്റി പുറത്താക്കുകയായിരുന്നു. കോളനിക്കുചുറ്റും ആനകൾ എത്താറുണ്ടെങ്കിലും അകത്തേക്ക് കടക്കാറില്ല. വൈദ്യുത വേലി പലയിടത്തും തകർന്നതിനാൽ രാത്രി ആനകൾ എത്തുമോ എന്ന ഭീതിയിലാണ് കോളനിക്കാർ. ഉടൻ തന്നെ വൈദ്യുത വേലി തകരാർ പരിഹരിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.