റോഡരികിൽ കണ്ട ഉത്തരേന്ത്യൻ വയോധികനെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു

കൊടുവായൂർ: അവശനിലയിൽ കണ്ട ഉത്തരേന്ത്യൻ വയോധികനെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. മന്ദത്തുകാവ് ജങ്ഷനിൽ ഒരാഴ്ചയായി കണ്ടുവന്ന ഹിന്ദി സംസാരിക്കുന്ന 90 വയസ്സ് തോന്നിക്കുന്ന വയോധികന് പ്രദേശത്തെ ഓട്ടോ ഡ്രൈവർ ശ്യാം പ്രസാദും നാട്ടുകാരുമാണ് ഭക്ഷണം നൽകിയിരുന്നത്.

ഓർമക്കുറവായതിനാൽ എവിടെനിന്ന് വന്നതാണെന്ന് അറിയാൻ സാധിച്ചില്ലെന്ന് ശ്യാം പ്രസാദ് പറഞ്ഞു. ശനിയാഴ്ച രാവിലെ ക്ഷീണിതനായി കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിലും സാമൂഹിക നീതി വകുപ്പിലും അറിയിച്ചു. സ്ഥലത്തെത്തിയ സാമൂഹിക നീതി വകുപ്പിലെ കോഓഡിനേറ്റർ അനൂപ് വയോധികന് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലക്കാട്ടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Tags:    
News Summary - The elderly North Indian man was found on the roadside and taken to a safe house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.