പാലക്കാട്: ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വകുപ്പിന് കീഴില്‍ ജില്ലയില്‍ നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജില്ല ഓഫിസിനോടനുബന്ധിച്ച് 19 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മീറ്റര്‍ ടെസ്റ്റിങ് സ്റ്റാന്‍ഡേഡ് ലബോറട്ടറിയാണ് അത്യാധുനിക പരിശോധന സംവിധാനങ്ങളോടെ നവീകരിച്ചത്.
0.02 ശതമാനം കൃത്യതയുള്ള ആധുനിക സ്മാര്‍ട്ട് മീറ്ററുകള്‍ പരിശോധിക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ ആദ്യത്തെ ‘ടെസ്റ്റ് ബെഞ്ചാ’ണിത്. ഈ ടെസ്റ്റ്-ബെഞ്ച് ഉപയോഗിച്ച് എല്ലാത്തരം മീറ്ററുകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശോധിക്കാം. എനര്‍ജി മീറ്റര്‍ ടെസ്റ്റിങ്-സിംഗിള്‍ ഫേസ്, ത്രീ ഫേസ്, ടി.ഒ.ഡി മീറ്ററുകള്‍, റിലേ ടെസ്റ്റിങ്, സി.റ്റി ടെസ്റ്റിങ്, ഇന്സുലേഷന് ടെസ്റ്റര്‍/എര്‍ത്ത് ടെസ്റ്റര്‍/ടോങ് ടെസ്റ്റര്‍/ മള്‍ട്ടി മീറ്റര്‍ ടെസ്റ്റിങ്, ഇലക്ട്രിക് ഫെന്‍സ് എനര്‍ജെയ്സര്‍ ടെസ്റ്റിങ് എന്നീ സേവനങ്ങളാണ് ലാബില്‍ ഒരുക്കിയിരിക്കുന്നത്.
നേരത്തെ ഈ ലബോറട്ടറിയില്‍ ഒരു സമയം ഒരു എനര്‍ജി മീറ്റര്‍ മാത്രമേ പരിശോധിക്കാന്‍ സാധിച്ചിരുന്നുള്ളൂ. താരതമ്യേന വിസ്തൃതി കൂടിയതും വ്യവസായശാലകള്‍ ധാരാളം ഉള്ളതുമായ ജില്ലയില്‍ എനര്‍ജി മീറ്റര്‍ പരിശോധിക്കാനുള്ള അപേക്ഷകരുടെ എണ്ണം കൂടുതലാണ്. അതിനാല്‍ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശോധിച്ചു കിട്ടുന്നതിന് ഉപഭോക്താക്കള്‍ക്ക് സമീപജില്ലകളെ ആശ്രയിക്കേണ്ടി വരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.