കല്ലടിക്കോട്: കരിമ്പയിൽ കണ്ടയ്നർ ലോറി അപകടത്തിൽ വീടിന്റെ മുൻഭാഗം തകർന്നു, വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സിമന്റ് ലോറിയിൽ തട്ടിയ കണ്ടയ്നർ നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. വീടിന്റെ ഒരു വശം തകർന്നു. ചൊവ്വാഴ്ച പുലർച്ചെ 4.45നായിരുന്നു അപകടം.കരിമ്പ പനയമ്പാടം അങ്ങാടികാട് കളത്തിൽ രാജഗോപാലിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന ലോറി മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു.
ദേശീയപാത 966ലെ സ്ഥിരം അപകടമേഖലയായ കരിമ്പ പനയംപാടം ഇറക്കത്തിലാണ് അപകടം നടന്നത്. ക്രെയിൻ എത്തിച്ച് പൊലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. താണാവ്-നാട്ടുകൽ ദേശീയപാത നവീകരിച്ച ശേഷം മഴ പെയ്താൽ അപകടം നിത്യസംഭവമായിരിക്കുകയാണെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. തുപ്പനാട് നിവാസികൾ ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് നൽകിയ പരാതി ഫലം കണ്ടിട്ടില്ല. ഇത് സംബന്ധിച്ച് വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.