പാലക്കാട്: മൊബൈൽ ഫോൺ ഉപയോഗിച്ച് epay.kwa.kerala.gov.in എന്ന സൈറ്റിലൂടെ എളുപ്പത്തിൽ ഓൺലൈനായി വെള്ളക്കരമടക്കാവുന്ന രീതി പരിചയപ്പെടുത്താൻ ജല അതോറിറ്റിയുടെ ഹ്രസ്വചിത്രം വരുന്നു. ഓരോ ഓൺലൈൻ പേമെന്റിനും ഇൻസെന്റീവുള്ള കാര്യവും ഇതിൽ പറയുന്നു.
ടൂട്ടോറിയൽ ഷോർട്ട് ഫിലിം ‘epay.kwa’ യുടെ പ്രകാശനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ഫേസ്ബുക്ക് പേജിൽ നിർവഹിക്കും. തുടർന്ന് ജല അതോറിറ്റിയുടെ ഫേസ്ബുക്ക് പേജിലും വിഡിയോ ലഭ്യമാകും. ജല അതോറിറ്റി ഫിനാൻസ് മാനേജർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫിസർ വി. ഷിജിത്തിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ് ഹ്രസ്വചിത്രം ഒരുക്കിയത്.
ഷിബു വെമ്പല്ലൂർ സംവിധാനവും മുരളീധരൻ കൊട്ടാരത്ത് നിർമാണവും കൃഷ്ണ കെ. സഹദേവ് ഛായാഗ്രഹണവും നിർവഹിച്ചു. പ്രഹ്ലാദ് മുരളി, വേദ സുനിൽ, ശോഭ പഞ്ചമം എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. എഡിറ്റിങ്: നിരഞ്ജൻകുമാർ. സംഗീതം: റിജോ ചക്കാലക്കൽ. സൗണ്ട് ഡിസൈൻ: ചാൾസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.