മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കാരാപ്പാടം കോളനിയിലെ വീട്ടില്‍നിന്ന് വന്യജീവിയുടേതെന്ന് കരുതുന്ന മാംസം വനംവകുപ്പ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ നടത്തിയ പരിശോധനയില്‍ കോളനിയിലെ സുധീഷിന്റെ (26) വീട്ടില്‍ നിന്നാണ് പാത്രത്തില്‍ സൂക്ഷിച്ച 1.180 കിലോ പച്ചമാസം കണ്ടെടുത്തത്.
ഇയാള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം കേസെടുത്തതായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ. സുനില്‍കുമാര്‍ അറിയിച്ചു. യുവാവ് പിടിയിലായിട്ടില്ല. മാസം കോടതിയില്‍ ഹാജരാക്കി.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് സൂചന. പിടിച്ചെടുത്ത മാസം കുരങ്ങിന്റേതാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. സ്ഥിരീകരണത്തിനായി തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്നോളജി ലാബിലേക്ക് അയക്കുമെന്നും ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അറിയിച്ചു.
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ. സുനില്‍കുമാര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഗ്രേഡ് ജയകൃഷ്ണന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. ജഗദീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി. സുരേഷ് ബാബു, എം. അനീഷ്, എസ്. പ്രസാദ്, കെ.കെ. മുഹമ്മദ് സിദ്ദീഖ്, ഫോറസ്റ്റ് വാച്ചര്‍മാരായ പി. അബ്ദു, ബി. പാർവതി, ഡ്രൈവര്‍ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.