പുതുനഗരം: പഞ്ചായത്ത് പൊതുകിണർ സ്വകാര്യ വ്യക്തി കോൺക്രീറ്റ് ചെയ്ത് അടച്ചതായി പരാതി. ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന് സമീപം വ്യാപാര സമുച്ചയത്തിനു മുൻവശത്തുള്ള പഞ്ചായത്ത് പൊതുകിണർ കോംപ്ലക്സിന് തടസ്സമാകുമെന്ന പേരിൽ ആൾമറ ഇടിച്ചുതകർത്ത് കോൺക്രീറ്റ് സ്ലാബ് നിർമിച്ച് അടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറ്റിൽ മാലിന്യം നിറഞ്ഞതോടെ ശുചീകരണത്തിനായി പഞ്ചായത്തിൽ പരാതി നൽകി കാത്തിരിക്കുന്നതിനിടെയാണ് കിണർ കൊട്ടിയടക്കപ്പെട്ടത്. തകർത്ത ആൾമറ പുനർനിർമിച്ച് കോൺക്രീറ്റ് മാലിന്യങ്ങൾ കിണറ്റിൽനിന്നും പൂർണമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിശോധിച്ച് നടപടിയെടുക്കുമെന്ന് പുതുനഗരം പഞ്ചായത്ത് സെക്രട്ടറി അനുപമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.