ലെക്കിടി: ശക്തമായ കാറ്റിലും മഴയിലും നെൽകൃഷി വെള്ളം മൂടിയതോടെ കൊയ്തെടുക്കാനാകാതെ കർഷകർ. പ്രതികൂല കാലാവസ്ഥയാണ് കർഷകരെ ഈ വർഷം ദുരിതകണ്ണീരിലാക്കിയത്. കൊയ്തെടുക്കാൻ പ്രായമായ നെൽകൃഷിയാണ് വ്യാപകമായി നശിച്ചിട്ടുള്ളത്.
കൊയ്തെടുക്കാനായി കൊയ്ത്ത് മെഷീൻ എത്തിയിട്ടുണ്ടങ്കിലും മുട്ടോളം വെള്ളത്തിൽ വീണുകിടക്കുന്നതിനാൽ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് കർഷകർ. ലെക്കിടി രാമകൃഷ്ണപടിയിൽ അടിയംമ്പാടം പാടശേഖരത്തിലെ അഞ്ച് ഏക്കറോളം നെൽകൃഷി നശിച്ചു. ദിവസങ്ങളായി വെള്ളത്തിൽ വീണുകിടക്കുന്ന നെല്ലിൽനിന്നും മുള പൊന്താനും തുടങ്ങി. ലെക്കിടി അടിയമ്പാടം പാടശേഖരത്തിലെ ജയപ്രകാശൻ, രാധാകൃഷ്ണനെഴുത്തച്ഛൻ, രാജൻ എഴുത്തച്ഛൻ എന്നിവരുടെ നാല് ഏക്കർ നെൽകൃഷി പൂർണമായും നശിച്ചു.
മണ്ണൂർ: ശക്തമായ മഴയിൽ മണ്ണൂർ ചേറുംബാല പാടശേഖരത്തിൽ 10 ഏക്കർ നെൽകൃഷി വെള്ളത്തിലായി. കൊയ്തെടുക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് സംഭവം. മധു, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നെല്ലിൽനിന്ന് മുളപൊട്ടി. കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കൂടാതെ പെരിങ്ങോട്ടുകുറുശ്ശി, വടക്കുംപുറം, തുവക്കാട് മേഖലയിലെ 60 ഏക്കർ കൃഷിയും വെള്ളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.