പറളി: പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതികളിൽ ജലനിരപ്പ് ഉറപ്പുവരുത്താൻ നിർമിച്ച പമ്പ് ഹൗസിന് സമീപത്തെ തടയണയുടെ അറ്റകുറ്റപ്പണി പുഴയിൽ വെള്ളമുയർന്നതോടെ പാതിവഴിയിൽ. ഭാരതപ്പുഴയിൽ പറളി പഴയ റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രധാന തടയണയിൽ അറ്റകുറ്റപ്പണികൾക്കായി താൽക്കാലിക തടയണ നിർമാണത്തിന് മണൽച്ചാക്കുകൾ നിരത്തിവരുന്നതിനിടെയായിരുന്നു വേനൽമഴ.
ഇതോടെ പുഴയിൽ വെള്ളം ഉയർന്ന് പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു. പദ്ധതിക്കായി 96 ലക്ഷമാണ് വകയിരുത്തിയത്. എല്ലാ വേനലിലും തടയണ അറ്റകുറ്റപ്പണിയെന്ന പേരിൽ വൻ തുക ചെലവഴിക്കുകയാണെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഭരണസമിതി താൽപര്യം കാണിക്കണമെന്നും പറളി ജനകീയ സമിതി പ്രസിഡന്റ് യഹിയ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.