പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ പേഴുംകര ചെറക്കുളം ആനക്കൽ വീട്ടിൽ അബ്ദുൽ റഹിമാനെ (മനാഫ് -35) കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. 2022ലും കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു വന്നിരുന്നതാണ്.
കരുതൽ തടങ്കൽ കാലാവധി അവസാനിച്ച് ജനുവരിയിൽ ജയിൽ മോചിതനായശേഷം, വീണ്ടും ഏപ്രിലിൽ ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിറക്കുളത്ത് ദേഹോപദ്രവം ഏൽപിക്കൽ, ജൂണിൽ ഒലവക്കോട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തടഞ്ഞുനിർത്തി തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏൽപിക്കൽ എന്നീ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.
നിലവിൽ ടൗൺ നോർത്ത്, ടൗൺ സൗത്ത് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൂടാതെ അനധികൃതമായി കഞ്ചാവ് കൈവശംവെച്ചതിനും കടത്തിക്കൊണ്ടുപോയതിനും ടൗൺ നോർത്ത്, ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പിരിധികളിലും പാലക്കാട്, പറളി എക്സൈസ് റേഞ്ച് ഓഫിസ് പരിധികളിലും കേസുകളിൽ ഉൾപ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ ആർ. സുജിത്കുമാർ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.