മുണ്ടൂർ: പാലക്കീഴ് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. വെള്ളിയാഴ്ച രാത്രി ക്ഷേത്രം അടച്ചശേഷമാണ് സംഭവം. ക്ഷേത്രവളപ്പിലെ മൂന്ന് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് കറൻസികൾ കവർന്നു. നാണയത്തുട്ടുകൾ തൊട്ടടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
പാലക്കീഴ് രാഘവന്റെ വീട്ടിലും കള്ളൻ കയറി. ജനലിൽ തൂക്കിയിട്ട കുടയും അകത്തുവെച്ച മൊബൈൽ ഫോണും മോഷ്ടിച്ചു. വീട്ടുകാർ കള്ളന്റെ സാന്നിധ്യമറിഞ്ഞ് ബഹളംവെച്ചതോടെ ഇയാൾ ഓടിമറഞ്ഞു. തൊട്ടടുത്ത രണ്ട് വീടുകളിലും മോഷ്ടാവ് കയറി. ഒരു വീട്ടിൽനിന്ന് ഉണക്കാനിട്ട തുണി കൊണ്ടുപോയി.
കോങ്ങാട് പൊലീസ് സ്ഥലത്തെത്തി. മോഷ്ടാവ് ഉപേക്ഷിച്ച പാന്റിന്റെ പോക്കറ്റിൽ രണ്ട് ഫോണുകളും 300 രൂപയും കണ്ടെത്തി. കപ്ലിപാറ ഔട്ട് പോസ്റ്റിലെ പൊലീസുകാരും സംഭവമറിഞ്ഞ ഉടൻ സ്ഥലം പരിശോധിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളാവാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.