കോട്ടായി: മലമ്പുഴ കനാൽ വെള്ളം തുറന്നുവിട്ട് 12 ദിവസമായിട്ടും കോട്ടായി മേഖലയിൽ വെള്ളമെത്താത്തതിനാൽ മാത്തൂരിലെ ജലസേചന വകുപ്പ് ഡിവിഷൻ ഓഫിസിലെത്തി കർഷകർ പ്രതിഷേധിച്ചു. കനാലിൽ പാഴ്വസ്തുക്കളും കാടും മൂടി ഒഴുക്ക് തടസ്സപ്പെട്ടതിനാലാണ് വെള്ളമെത്താത്തതെന്ന് കർഷകർ പറഞ്ഞു.
എന്നാൽ, കനാലുകൾ ശുചീകരിക്കാൻ പദ്ധതിയില്ലെന്നാണ് പഞ്ചായത്തും ജലസേചനവകുപ്പും പറയുന്നത്. കനാൽ വൃത്തിയാക്കുന്നത് പഞ്ചായത്തുകളുടെ ഉത്തരവാദിത്വമാണെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. എന്നാൽ, പഞ്ചായത്തിൽ ഇതിന് ഫണ്ടില്ലെന്നും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലെന്നുമാണ് മറുപടിയെന്ന് കർഷകർ പറഞ്ഞു.
ജലസേചന വകുപ്പും പഞ്ചായത്തും കർഷകരെ കൈയൊഴിയുന്ന നിലപാട് കൊടും ദ്രോഹമാണെന്നും ഈ സ്ഥിതി തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണെന്നും കർഷകനും പാടശേഖരസമിതി ഭാരവാഹിയുമായ രാജനും കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.