മാങ്കുറുശി: 21 വർഷം പഴക്കമുള്ള മാങ്കുറുശ്ശി ലക്ഷം വീട് കോളനി അംഗൻവാടി തകർച്ചയുടെ വക്കിൽ. 13 കുട്ടികൾ ഇവിടെയെത്തുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കുട്ടികൾ വരാറില്ല. എങ്കിലും അംഗൻവാടി ജീവനക്കാർ സദാ ഇവിടെയുണ്ട്.
കഴിഞ്ഞ മഴക്കാലത്ത് കുട്ടികൾ ഭീതിയോടെയായിരുന്നു കഴിഞ്ഞുകൂടിയത്. മേൽക്കൂര പൂർണമായും ദ്രവിച്ചതിനാൽ കാറ്റടിച്ചാൽ നിലംപതിക്കുമെന്ന ഭീതിയിലാണ്. മഴ പെയ്താൽ അകത്ത് ചോർച്ചയുണ്ട്. ജീവനക്കാരുടെ പരിചരണം കൊണ്ടാണ് ഇത്രയും കാലമെങ്കിലും നിലനിൽക്കാൻ കാരണം. മഴ പെയ്താൽ ഫയലുകളും കുട്ടികളുടെ കളിപാട്ടങ്ങളും നശിക്കും. പുതിയ അംഗൻവാടി കെട്ടിടം അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് രക്ഷിതാക്കളും ജീവനക്കാരും ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.