പാലക്കാട്: പട്ടികജാതി, വർഗ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലക്കാട് മെഡിക്കൽ കോളജിനെ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ സർക്കാറിന് കീഴിലെ സംവരണ വിരുദ്ധരാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം എസ്.പി. അമീർ അലി. മെഡിക്കൽ കോളജിന്റെ ഭൂമി നഗരസഭക്ക് കൈമാറുന്നതിനെതിരെ എസ്.ഡി.പി.ഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി മെഡിക്കൽ കോളജിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ വളരെ കാലത്തെ ആലോചനകൾക്ക് ശേഷം നിർമിച്ച മെഡിക്കൽ കോളജ് അകാലചരമം പ്രാപിക്കാൻ പോകുന്നതിനെതിരെ യോജിച്ച പോരാട്ടം ഉയർന്നുവരേണ്ടത് അനിവാര്യമാണെന്നും അമീർ പറഞ്ഞു. എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സ്വാഗതവും ഇൽയാസ് കാവൽപ്പാട് നന്ദിയും പറഞ്ഞു.
ജില്ല പ്രസിഡൻറ് ഷെഹീർ ചാലിപ്പുറം, സാധുജന പരിപാലന സംഘം ജില്ല സെക്രട്ടറി വാസുദേവൻ മാസ്റ്റർ, എൻ.സി.എച്ച്.ആർ.ഒ ജില്ല പ്രസിഡൻറ് കെ. കാർത്തികേയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.