മുണ്ടൂർ: ദേശീയപാത പൊരിയാനിയിലെ ടോൾ പിരിവ് റദ്ദ് ചെയ്ത അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തത് തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയിൽ ചർച്ചയാവുന്നു. വിഷയത്തിൽ ഇനി അധികാരത്തിൽ വരുന്ന സർക്കാറിന് മാത്രമേ ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിക്കാനാവൂ. ടോൾ പ്ലാസ പണിയാൻ സാധ്യമാവുന്ന വിധത്തിൽ ഏകദേശം അരകിലോമീറ്റർ പരിധിയിൽ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
ടോൾ പ്ലാസക്ക് പശ്ചാത്തല സൗകര്യമൊരുക്കണമെന്നത് പാത നിർമാണ കരാറിലെ പ്രധാന വ്യവസ്ഥയാണ്. ഇതുപ്രകാരം വ്യവസ്ഥ പാലിക്കാനാണ് റോഡ് കോൺക്രീറ്റ് ചെയ്തെന്നാണ് കരാറുകാർ പറയുന്നത്.
മുണ്ടൂർ-തൂത റോഡിന്റെ സാമീപ്യം, എന്താവശ്യങ്ങൾക്കും നഗരപ്രദേശങ്ങളിലേക്ക് പോകുന്നതിന് പൊരിയാനി പ്രദേശവാസികളുടെ പ്രയാസം, സർവിസ് റോഡിന്റെ ക്രമീകരണ കാര്യത്തിൽ വ്യക്തതയില്ലായ്മ, അമിത ടോൾ കൊടുക്കാനുള്ള സാധ്യത എന്നിവയാണ് ടോൾ ബൂത്ത് പൊരിയാനിയിൽ സ്ഥാപിക്കുന്നതിനെതിരെ ഉയർന്ന പരാതികൾ.
രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. വിവിധ മുന്നണികൾ ടോൾ പ്ലാസ വിഷയത്തിൽ സ്വീകരിച്ച നിലപാട് വീണ്ടും ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ചൂടേറിയ ചർച്ച വിഷയമാവുകയാണ്. പാലക്കാട് ലോക്സഭ മണ്ഡലത്തിൽ മലമ്പുഴ നിയമസഭ മണ്ഡലത്തിലെ ആയിരക്കണക്കിന് വോട്ടർമാർ പൊരിയാനി മേഖലയിൽ താമസിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.