പാലക്കാട്: വാളയാർ-വടക്കഞ്ചേരി ദേശീയപാതയിലെ ടോൾ നിരക്ക് വർധിപ്പിക്കുന്നു. ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ നിരക്ക് വരിക. ചെറുമോട്ടോർ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 65 രൂപയായി വർധിക്കും. ഇപ്പോൾ 55 രൂപയാണ് ഈടാക്കുന്നത്.
24 മണിക്കൂറിനുള്ളിൽ മടങ്ങിയാൽ ഇരുഭാഗത്തേക്ക് 80 രൂപയാണ് ചുങ്കം. ഒരുമാസത്തേക്ക് 50 യാത്രക്ക് 785 രൂപയാണ് നിരക്ക്. ഇവ യഥാക്രമം 100ഉം, 2205 രൂപയുമായി വർധിക്കും. വാളയാർ മുതൽ വടക്കുഞ്ചേരിവരെ 54 കിലോമീറ്റർ ദൂരം നാലുവരിയായി പുതുക്കിപണിത ദേശീയപാത 544ൽ 2015ലാണ് വാഹനങ്ങൾക്ക് ചുങ്കം പിരിക്കാൻ ആരംഭിച്ചത്.
വാളയാർ പാബാംപള്ളം അട്ടപ്പള്ളത്താണ് ടോൾ ഗേറ്റ് പ്രവർത്തിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം മാർച്ച് 24നാണ് നിരക്ക് പുതുക്കി നോട്ടിഫിക്കേഷനിറക്കിയത്. മറ്റ് വാഹനങ്ങൾക്കും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
മിനി ചരക്ക് വാഹനം, മിനി ബസ് -105 -160 -3560
ബസ്, ട്രക്ക് 225 -335 -7460
മൂന്നുമുതൽ ആറുവരെയുള്ള ആക്സിൽ വാഹനം -350 -525 -11695
ഏഴുമുതൽ മുകളിലോട്ടുള്ള വാഹനം -425 -640 -14235
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.