ആലത്തൂർ: സി.പി.എം വെങ്ങന്നൂർ ബ്രാഞ്ച് സെക്രട്ടറിയും ആലത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായ കെ. രമയെ സി.പി.എം ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെങ്ങന്നൂർ മേഖലയിൽ വരുന്ന ഒന്ന്, രണ്ട് വാർഡുകളിൽ പാർട്ടി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടാം വാർഡിൽനിന്ന് ജയിച്ച രമ, വൈസ് പ്രസിഡൻറായിരുന്നു. ഇത്തവണ പ്രസിഡൻറ് വനിത സംവരണമായതിനാൽ സ്ഥാനാർഥിത്വത്തിന് വേണ്ടി ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ഒന്നാം വാർഡിലെ ആശ പ്രവർത്തകയാണ് ഇവർ. തെരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽ സി.പി.എം വിജയിച്ചെങ്കിലും രണ്ടാം വാർഡിൽ പരാജയപ്പെട്ടു. പാർട്ടി സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നിൽ രമയാണെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.