കോങ്ങാട്: മുണ്ടൂർ-തൂത പാത നവീകരണം ഇഴഞ്ഞതോടെ റോഡിലെ പോരായ്മകൾ അപകടക്കെണിയാവുന്നു. രാത്രി കാലങ്ങളിൽ പെരിങ്ങോട്, അഴിയന്നൂർ, പാറശ്ശേരി എന്നി സ്ഥലങ്ങൾ ഉൾപ്പെടെ റോഡിൽ കുഴി നിറഞ്ഞ ഭാഗവും നവീകരണ പ്രവർത്തി ആരംഭിച്ച സ്ഥലങ്ങളിലും അവ പൂർത്തികരിക്കാത്തതും വിനയായി. റോഡ് പണി പുരോഗമിക്കുന്ന കാലയളവിൽ ഈ മേഖലയിൽ ഒരു വീട്ടമ്മയുൾപ്പെടെ മൂന്ന് പേരാണ് എട്ട് മാസത്തിനിടെ റോഡപകടങ്ങളിൽ മരിച്ചത്. പരിക്കേറ്റവർ 35 ലധികം വരും.
പണിക്കായി പൊളിച്ചിട്ട റോഡ് പാതി ഭാഗത്ത് മാത്രമാണ് മെറ്റലിട്ട് നിരത്തിയത്. ഇത്തരമൊരു അവസ്ഥയും മെറ്റലിളകിയ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിനിരയാവുന്നത് പതിവായി. അതേസമയം, മുണ്ടൂർ-തുത റോഡ് പ്രതലം പുതുക്കുന്ന പ്രവർത്തിയും അനുബന്ധ ജോലികളും ഡിസംബർ ഒന്നിനകം പൂർത്തിയാക്കുമെന്നാണ് റോഡ് നവീകരണ ചുമതലയുള്ള കെ.എസ്.ടി.പി എൻജിനിയറിങ് വിങ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.