കല്ലടിക്കോട്: തുപ്പനാട് മീൻ വല്ലം പാതയുടെ പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ എട്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് നവീകരണം ആരംഭിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയോട് ചേർന്ന് ഓട നിർമാണമാണ് ആദ്യഘട്ടമായി ആരംഭിച്ചത്. എട്ടുമാസങ്ങൾക്കുമുമ്പ് നിർത്തിവെച്ച റോഡ് പ്രവൃത്തി ഇടക്കാലത്ത് ആരംഭിച്ചെങ്കിലും കുടിവെള്ള പദ്ധതിക്കായി കീറിമുറിച്ചു.
തൊട്ടുപിറകെ മഴ കൂടി വന്നപ്പോൾ റോഡ് വീണ്ടും തകർന്നു.
പാടെ തകർന്ന റോഡ് പുനർനിർമിക്കാൻ വൻതുക ആവശ്യമാണെന്ന് കരാറുകാർ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള കാലതാമസം കാരണം റോഡ് പണി നീളുകയായിരുന്നു. ഒടുവിൽ മറ്റൊരു കരാറുകാരനെ കണ്ടെത്തുന്നതിനായി ടെണ്ടർ ക്ഷണിച്ചു.
റോഡ് തകർച്ച പരിഹരിക്കുന്നതോടെ മീൻ വല്ലം വെള്ളച്ചാട്ടം, പവർഹൗസ്, വിദ്യാലയം, ആരാധാനാലയങ്ങൾ, ജനവാസ മേഖല എന്നിവിടങ്ങളിലേക്ക് വാഹനയാത്രയും കാൽനടയും സുഗമമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.