നെന്മാറ: കോവിഡ് വാക്സിൻ രജിസ്ട്രേഷന് ഫോൺ നമ്പർ മുഖേന ശ്രമിച്ചയാൾക്ക് അതേ നമ്പർ ഉപയോഗിച്ച് മറ്റൊരാൾ കുത്തിവെപ്പ് എടുത്തതായി രേഖ. നെന്മാറ വിത്തനശേരി നടക്കാവിൽ മുരുകനാണ് (50) ചൊവ്വാഴ്ച രാവിലെ തെൻറ ബി.എസ്.എൻ.എൽ നമ്പറിൽനിന്ന് വാക്സിൻ രജിസ്ട്രേഷന് ശ്രമിച്ചത്. എന്നാൽ, മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബറൗലി ആരോഗ്യ കേന്ദ്രത്തിൽനിന്ന് ഫൂൽ സിങ് എന്നൊരാൾ ജൂലൈ 10ന് ഒന്നാം ഡോസ് സ്വീകരിച്ചതായാണ് രേഖ.
നെന്മാറയിലെ സ്വകാര്യ കാറ്ററിങ്, ഗൃഹോപകരണ വായ്പ സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ മുരുകന് വാക്സിൻ രജിസ്ട്രേഷൻ ചെയ്യാനറിയാത്തതിനാൽ സ്ഥാപനമുടമയാണ് ഇതിന് സഹായിച്ചത്. അപ്പോഴാണ് തെൻറ നമ്പർ ഉപയോഗിച്ച് മറ്റൊരാൾ വാക്സിനെടുത്ത വിവരം അറിയുന്നത്.
ഒരു നമ്പറിൽനിന്ന് നാലുപേർക്ക് രജിസ്ട്രേഷൻ സാധ്യമാണെങ്കിലും അതിലൊരവസരം നഷ്ടപ്പെട്ടതിെൻറയും ആധാറുമായി ബന്ധിപ്പിച്ച നമ്പറായതിനാൽ ഭാവിയിൽ പ്രശ്നമുണ്ടാകുമോ എന്ന ആകുലതയിലുമാണ് മുരുകൻ. ഭാര്യയും മൂന്നു മക്കളുമുള്ള മുരുകന് തന്നെക്കൂടാതെ രണ്ടുപേരുടെ രജിസ്ട്രേഷനേ ഈ നമ്പറിലൂടെ ഇനി പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.