പാലക്കാട്: കോവിഡ് പ്രതിരോധത്തിന് പാലക്കാട് ജില്ല കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ വിഡിയോ കോൺഫറൻസ് മുഖേന സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസി വിഭാഗത്തില്‍ 18 മുതല്‍ 44 വയസ്സു വരെ മുന്ഗണനക്രമമില്ലാതെ എല്ലാവര്ക്കും വാക്സിനേഷന് നടത്തും. ആദിവാസി മേഖലകളില്‍ ജൂണ്‍ നാലു വരെ 18 -44 പ്രായപരിധിയിലുള്ള 1389 പേരും 45 വയസ്സിന് മുകളില്‍ 11,330 പേരും വാക്സിന് സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ വാക്സിനേഷൻ ഊർജിതമാക്കാൻ പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങള്‍ ആരംഭിക്കാമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ജില്ലയിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇൻറര്‍നെറ്റ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ 300 നിർധന പട്ടികജാതി -ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കും. പവര്‍ ഫിനാന്‍സ് കോര്‍പറേഷെൻറ സി.എസ്.ആര് ഫണ്ടില്‍ നിന്നും ഇതിനായി 30 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ ആധാര്‍ നമ്പര്‍, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ഹെഡ്മാസ്റ്റര്/ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ എന്നിവ 10 ദിവസത്തിനകം ജില്ല കലക്ടര്‍ക്ക് നല്‍കണം. രണ്ടാഴ്ചക്കകം 7000 രൂപ വിലവരുന്ന സ്മാര്‍ട്ട് ഫോണും ഒരു വര്‍ഷത്തെ നെറ്റ് കണക്ഷനും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.
യോഗത്തില്‍ വി.കെ. ശ്രീകണ്ഠന് എം.പി, എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, കെ. ബാബു, അഡ്വ. കെ. ശാന്തകുമാരി, ഷാഫി പറമ്പില്‍, പി. മമ്മിക്കുട്ടി, പ്രേംകുമാര്‍, പി.പി. സുമോദ്, എ. പ്രഭാകരന്, സ്പീക്കര്‍ എം.ബി രാജേഷിെൻറ പ്രതിനിധി പി.ആര്. കുഞ്ഞുണ്ണി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍, ജില്ല കലക്ടര്‍ മൃണ്മയി ജോഷി, ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥ്, ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്, അസി. കലക്ടര്‍ അശ്വതി ശ്രീനിവാസ്, എ.ഡി.എം എന്‍.എം മെഹറലി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.