വടക്കഞ്ചേരി: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവർന്നു. കണ്ണമ്പ്ര ചുണ്ണാമ്പ്തറ കോങ്കളം വീട്ടിൽ രാമകൃഷ്ണെൻറ ഭാര്യ ചെല്ലക്കുട്ടിയുടെ (65) മൂന്ന് പവൻ മാലയാണ് കവർന്നത്. ചൊവ്വാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം. റോഡരികിലെ വീട്ടിൽ വെള്ളം ചോദിച്ച് വന്ന യുവാവിന് ചെല്ലക്കുട്ടി അകത്ത് പോയി വെള്ളം എടുത്ത് കൊടുത്തു.
പിന്നീട് മുഖം തുടക്കാൻ തോർത്തും ആവശ്യപ്പെട്ടു. തോർത്ത് കൊടുക്കുന്നതിനിടെ ചെല്ലക്കുട്ടിയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ചെല്ലക്കുട്ടി ബഹളം െവച്ച് ആളുകൾ എത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. സംഭവത്തെ കുറിച്ച് വടക്കഞ്ചേരി പൊലീസ് അന്വേഷണം ഊർജിതമാക്കി.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വടക്കഞ്ചേരി മേഖലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.