പാലക്കാട്: ദേശീയപാത 544ന്‍റെ ഭാഗമായ വാളയാർ പാമ്പംപള്ളം ടോൾ പ്ലാസയിലെ നിരക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തോളം കൂട്ടാൻ തീരുമാനിച്ചു. രണ്ടുവർഷത്തിനുശേഷമാണ് നിരക്ക് വർധന. ടോൾ പ്ലാസക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം നൽകേണ്ട തുക 285 രൂപയിൽനിന്ന് 315 രൂപയായും ഉയർത്തി.
പുതുക്കിയ നിരക്ക് (പഴയ നിരക്ക് ബ്രാക്കറ്റിൽ)
കാർ, ജീപ്പ്, വാൻ, ചെറിയ
മോട്ടോർ വാഹനങ്ങൾ
-ഒറ്റത്തവണ കടന്നുപോകാൻ 75 രൂപ (65)
-ഒരുദിവസം പോയി തിരിച്ചുവരാൻ 110 (100)
-മാസം ഒരുഭാഗത്തേക്ക് മാത്രം 50 യാത്ര ചെയ്യാൻ 2425 (2,205)
മിനി ബസ്, ചെറുകിട
വാണിജ്യ/ചരക്കു വാഹനങ്ങൾ
-ഒറ്റത്തവണ കടന്നുപോകാൻ -120 (105)
-ഒരു ദിവസം പോയി തിരിച്ചുവരാൻ 175 (160)
-മാസം ഒരു ഭാഗത്തേക്ക് മാത്രം 50 യാത്ര ചെയ്യാൻ 3920 (3560)
ബസ്/ട്രക്ക്
-ഒറ്റത്തവണ കടന്നുപോകാൻ 245 (225)
-ഒരു ദിവസം പോയി തിരിച്ചുവരാൻ 370 (335)
-മാസം ഒരു ഭാഗത്തേക്ക് മാത്രം 50 യാത്ര ചെയ്യാൻ 8215 (7460)
മണ്ണുമാറ്റുന്ന യന്ത്രങ്ങൾ,
മൾട്ടി ആക്സിൽ വാഹനങ്ങൾ
-ഒറ്റത്തവണ കടന്നുപോകാൻ -385 (350)
-ഒരു ദിവസം പോയി തിരിച്ചുവരാൻ -580 (525)
-മാസം ഒരു ഭാഗത്തേക്ക് മാത്രം 50 യാത്ര ചെയ്യാൻ -12,880 (11,695)
ഭാരവാഹനങ്ങൾ
-ഒറ്റത്തവണ കടന്നുപോകാൻ -470 (425)
-ഒരു ദിവസം പോയി തിരിച്ചുവരാൻ -705 (640)
-മാസം ഒരു ഭാഗത്തേക്ക് മാത്രം 50 യാത്ര ചെയ്യാൻ 15685 (14,235).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.