പത്തിരിപ്പാല: ഇല്ലായ്മയെ അതിജീവിച്ച് പൊരുതി നേടിയ അയനയുടെ എ പ്ലസിന് പത്തരമാറ്റ് തിളക്കം. ട്യൂഷൻ പോലും ഇല്ലാതെയാണ് മണ്ണൂർ ചേറുംബാല ചെരുവുംപുറം സ്വദേശി അയന പത്തിരിപ്പാല ജി.വി.എച്ച്.എസിൽനിന്ന് സമ്പൂർണ എ പ്ലസ് നേടിയത്. റബർ ടാപ്പിങ് തൊഴിലാളി സുകുമാരന്റെയും തൊഴിലുറപ്പ് തൊഴിലാളി ഷൈജയുടെയും മകളാണ് സി.എസ്. അയന.
അയനയെ പഞ്ചായത്ത് ഉപാധ്യക്ഷനും വാർഡ് അംഗവുമായ ഒ.വി. സ്വാമിനാഥൻ വീട്ടിലെത്തി അയനയെ അനുമോദിച്ചു. മധുരവും നൽകി.
പഞ്ചായത്ത് ഉപാധ്യക്ഷനെ അയന മധുരം നൽകി സ്വീകരിച്ചു. ബയോളജി സയൻസ് എടുത്ത് പ്രഫസറാകാനാണ് അയനയുടെ തീരുമാനം. പൊതുപ്രവർത്തകരായ എം. സുരേഷ്, പി.എച്ച്. അബ്ദുൽ ഹക്കീം, വിനോദ്, എം.സി. വിശ്വം, സുരേഷ് കുമാർ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.