പറമ്പിക്കുളം: പ്ലാസ്റ്റിക് മുക്ത പറമ്പിക്കുളം പ്രവർത്തനത്തെ സ്വീകരിച്ച് വിനോദ സഞ്ചാരികൾ. പറമ്പിക്കുളം കടുവ സങ്കേതത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരമാവധി ഒഴിവാക്കിയും ഉപയോഗിക്കുന്ന കുപ്പികൾ മാലിന്യതൊട്ടിയിൽ ശേഖരിച്ചുമാണ് സഹകരിക്കുന്നത്. പറമ്പിക്കുളം കടുവ സങ്കേതം അതിർത്തി മുതൽ തുണക്കടവ്, പെരുവാരിപ്പള്ളം, ആനപ്പാടി, ഇൻഫർമേഷൻ സെൻറർ, കന്നിമാരിത്തേക്ക്, പറമ്പിക്കുളം ഡാം, പറമ്പിക്കുളം ജങ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലായി 30ൽ അധികം മാലിന്യകൂടകളാണ് സ്ഥാപിച്ചിട്ടുള്ളത്. പറമ്പിക്കുളത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കി നൽകുന്നതോടൊപ്പം തുണി സഞ്ചികൾ ഉപയോഗിക്കാനും നിർദേശം നൽകുന്നതായി പറമ്പിക്കുളം കടുവ സങ്കേതത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.