ഗോവിന്ദാപുരം: വേ ബ്രിഡ്ജ് പുനഃസ്ഥാപിക്കാത്തത് നികുതി വെട്ടിപ്പിന് കാരണമായി. ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റിൽ പ്രവർത്തിച്ചിരുന്ന വേ ബ്രിഡ്ജ് പ്രവർത്തിക്കാത്തതിനാൽ തമിഴ്നാട്ടിൽ നിന്നും വരുന്ന ചരക്ക്, ക്വാറി ഉൽപന്നങ്ങൾ അടങ്ങിയ വാഹനങ്ങളുടെ തൂക്കം അറിയാതെ കടത്തിവിടുന്ന അവസ്ഥയാണ്.
തമിഴ്നാട്ടിലെ വേ ബ്രിഡ്ജിലുള്ള റസിപ്റ്റ് എന്ന പേരിൽ കാണിക്കുന്ന കടലാസ് നോക്കിയാണ് ഗോവിന്ദാപുരത്തുള്ള മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളെ കടത്തിവിടുന്നത്.
ഇത്തരത്തിൽ കടത്തിവിട്ട ടിപ്പർ ലോറി കഴിഞ്ഞ ആഴ്ച വിജിലൻസ് പിടികൂടി ആർ.ടി.ഒ എൻഫോഴ്സ് മെൻറിനു കൈമാറി. തുടർന്ന് അമിതഭാരം കയറ്റിയതിന് 26,000 രൂപ പിഴ ഈടാക്കിയാണ് വിട്ടയച്ചത്. വാണിജ്യനികുതി ചെക്ക് പോസ്റ്റ് കെട്ടിടത്തിൽനിന്നും മാറ്റിയ വേ ബ്രിഡ്ജ് പുനഃസ്ഥാപിച്ചാൽ അമിതഭാരം കയറ്റിയ വാഹനങ്ങളെ പിടികൂടാമെന്നും ഇതിന് അധികൃതർ തയാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.