നെല്ലിയാമ്പതി: കൈകാട്ടിയിലെ ജനവാസ കേന്ദ്രങ്ങളിൽ പുലിയടക്കമുള്ള വന്യമൃഗങ്ങൾ എത്തിയതോടെ സമീപത്തുള്ള പുല്ലുകാട് ആദിവാസി കോളനിയിലെ അന്തേവാസികളടക്കമുള്ള നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസമാണ് വളർത്തു പട്ടിയെ പഞ്ചായത്തോഫിസിനടുത്ത് പുലി പകൽ കടിച്ചു കൊന്നത്. കാട്ടാനക്കൂട്ടം ഇവിടെ ചുറ്റിയടിക്കുന്നതും സാധാരണ സംഭവമാണ്. വളർത്തുമൃഗങ്ങളായ ആടിനെയും പശുക്കളെയും കാണാതാവുന്നതും വർധിക്കുകയാണ്. ലോണെടുത്തു വാങ്ങിയ പശുക്കളെ വനാതിർത്തിയിൽ കാണാതാവുന്നത് ആവർത്തിക്കുകയാണെന്ന് ക്ഷീരകർഷകർ പറയുന്നു.
കാണാതായ വളർത്തുമൃഗങ്ങളുടെ ജഡം കിട്ടാത്തതിനാൽ വനംവകുപ്പിൽനിന്ന് അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല.
കാട്ടുപോത്തിന്റെയും കരടിയുടെയും ശല്യം കൂനമ്പാലത്ത് രൂക്ഷമാണ്. വന്യമൃഗങ്ങൾ അക്രമ സ്വഭാവം കാട്ടുന്നത് ജീവന് ഭീഷണിയാവുന്നതായും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.