നെല്ലിയാമ്പതി: ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ എത്തുന്നത് വ്യാപകമായതോടെ നാട്ടുകാർ ഭീതിയിൽ. കാട്ടാനശല്യം നേരത്തെ തന്നെ വ്യാപകമാണെങ്കിലും അടുത്ത കാലത്തായി പുലിയുടെയും കരടിയുടെയും ശല്യം വർധിച്ചതായി നാട്ടുകാർ പറയുന്നു. പുലയമ്പാറ, കൂനമ്പാലം ഭാഗങ്ങളിൽ കരടികൾ രാത്രി കാലത്ത് വീടുകൾക്ക് സമീപം എത്തുന്നുണ്ട്.
വളർത്തുമൃഗങ്ങളുടെ കൂടിനടുത്ത് പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നു. വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം വർധിച്ചുവരികയാണ്. വർഷങ്ങൾക്ക് മുമ്പ് കൂനമ്പാലത്ത് കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ മുമ്പ് ഓറഞ്ചുഫാമിലെ ചുമട്ടുതൊഴിലാളി മരിച്ചിരുന്നു. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് നാട്ടുകാരുടെ സ്വൈര ജീവിതത്തെ ബാധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.