മുണ്ടൂർ: ദാഹജലവും തീറ്റയും തേടി കാട്ടാനക്കൂട്ടങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിലെ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാവുന്നു. നെൽപാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞതോടെ ചക്കയും മാങ്ങയും തെങ്ങുമാണ് കാട്ടാനകൾക്ക് ഇഷ്ടം.
കഴിഞ്ഞ ദിവസം മലമ്പുഴയിൽ ജനവാസ മേഖലയിൽ എത്തിയ ആനകൾ വൻതോതിൽ കൃഷി നശിപ്പിച്ചു. മലമ്പുഴ ചേമ്പനപാൽ സൊസൈറ്റിക്കടുത്ത് ജോസഫ് ജോർജ്, ഗ്രേസിക്കുട്ടി എന്നിവരുടെ വിളകളാണ് നശിച്ചത്. ചുറ്റുവേലിയും കമ്പിവേലിയും തകർത്താണ് ആനകൾ എത്തിയത്. മാവും വാഴകളും തെങ്ങും കമുകും നശിച്ചവയിൽ ഉൾപ്പെടും. കൃഷി നനക്കാൻ ഒരുക്കിയ സാമഗ്രികളും കാട്ടാന തകർത്തു.
ഞായറാഴ്ച പുലർച്ച വീടിന്റെ കവാടം തകർത്ത കാട്ടാന വളപ്പിൽ കയറി കൃഷി നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.