നെല്ലിയാമ്പതി: ചുരം പാതയിൽ തുടർച്ചയായി കാട്ടാനക്കൂട്ടമിറങ്ങുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ ഇരുചക്രയാത്രക്കാർക്കു നേരെ വന്നു. ഒരു മാസം മുമ്പ് നെല്ലിയാമ്പതി സന്ദർശിക്കാനെത്തിയവർക്ക് കാട്ടാനയാക്രമണത്തിൽ പരിക്കേറ്റിരുന്നു. കാട്ടിൽനിന്ന് ഇറങ്ങുന്ന ആനകൾ ഏറെനേരം റോഡിൽ നിൽക്കുന്നത് സാധാരണ സംഭവമായി മാറി.
കാട്ടാനകളെ ജനവാസ പ്രദേശങ്ങളിൽനിന്ന് അകറ്റാൻ വനം അധികൃതർ നടപടി കൈക്കൊള്ളണമെന്നും സുരക്ഷിതമായി യാത്ര ചെയ്യാൻ നിരീക്ഷണം ഏർപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. എസ്റ്റേറ്റ് പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം സമീപകാലത്ത് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.