പട്ടാമ്പി: എഴുപത്തി മൂന്നാം വയസ്സിലും യുവത്വത്തിന്റെ ഊർജ്ജവുമായി യോഗ മാധവൻ. യോഗാചാര്യൻ ടി.ജി. ചിദംബരന്റെ ശിഷ്യനായ തിരുവേഗപ്പുറ വിളത്തൂരിലെ എം. മാധവൻ യോഗയുടെ നിത്യോപാസകനാണ്. 49 വർഷമായി എല്ലാ ദിവസവും മുടങ്ങാതെ യോഗ ചെയ്യുന്നുണ്ട്. 26 വർഷമായി യോഗ പരിശീലനവും നടത്തിവരുന്നു. ഭാര്യ ശാന്തകുമാരിയും ദിനചര്യയായി യോഗ ചെയ്യുന്നുണ്ടെന്ന് മാധവൻ പറയുന്നു.
മൂന്നു മക്കളാണുള്ളത്. ഇവരിൽ ജയ ഇദ്ദേഹത്തിന്റെ പാതയിൽ യോഗ അധ്യാപികയായി പ്രവർത്തിച്ചുവരുന്നു. ഓൺലൈനിലും നേരിട്ടും ക്ലാസുകൾ നടത്തിവരുന്നുണ്ട്. യോഗ പരിശീലിക്കുന്നവരുടെ പെരുമാറ്റ രീതി മറ്റുള്ളവരെ അപേക്ഷിച്ച് വളരെയേറെ മെച്ചപ്പെട്ടു കാണുന്നുവെന്നും യോഗ പരിശീലനം വഴി ഔഷധങ്ങളുടെ ഉപയോഗം കുറക്കാമെന്നും സ്വാനുഭവത്തിലൂടെ മാധവൻ സാക്ഷ്യപെടുത്തുന്നു. യോഗ പരിശീലനം മനോജന്യ രോഗങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കും പരിഹാരമാണെന്നും മാധവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.