ആലത്തൂർ: 30 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവിനെ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ആലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ആലത്തൂർ ഇരട്ടക്കുളം കുന്നത്ത് വീട്ടിൽ അജ്മൽ ഫവാസാണ് (21) പിടിയിലായത്. ഇരട്ടക്കുളം ദേശീയപാതയോരത്ത് ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. ഏകദേശം 40,000 രൂപ വില വരുമെന്ന് പൊലീസ് പറയുന്നു.
ഓയിൽ എത്തിച്ചു കൊടുത്തവരെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ആലത്തൂർ, വടക്കഞ്ചേരി മേഖലയിൽ ലഹരി വിൽപനയുടെ മുഖ്യകണ്ണിയാണ് അജ്മലെന്നും പൊലീസ് പറഞ്ഞു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി, എസ്.ഐ ജീഷ് മോൻ വർഗീസ്, എസ്.സി.പി.ഒ പ്രദീപ്, സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ആർ.കെ. കൃഷ്ണദാസ്, യു. സൂരജ് ബാബു, കെ. ദിലീപ്, ആർ. സുധീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.