പാലക്കാട്: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭ ഓഫിസ് കെട്ടിടത്തിൽ ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീറാം' ബാനർ തൂക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി ഭരണഘടന വായിച്ച് പ്രതിഷേധിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടന്ന മാർച്ചിൽ പ്രവർത്തകർ നഗരസഭാ വളപ്പിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്ന് നേരിയ സംഘർഷമുണ്ടായി.
പാലക്കാടിെൻറ ഐക്യത്തെ ബി.ജെ.പി തകർക്കാൻ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻറ് കെ.ആർ. അനൂപ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് രതീഷ് പുതുശ്ശേരി, പ്രശോബ് വത്സൻ, സതീഷ് തിരുവാലത്തൂർ, എം.എച്ച്. നാസർ, എം. മൻസൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.