ഇനി ധൈര്യമായി സ്കൂളിലേക്ക്​ ഇറങ്ങാം

MADHYAMAM IMPACT സ്കൂളിന് മുന്നിലെ ഓടയിൽ മേല്‍മൂടി സ്ഥാപിച്ചുതുടങ്ങി റാന്നി: വൈക്കം ഗവ.യു.പി സ്കൂളിന് മുന്നിലെ ഓടയുടെ മേല്‍മൂടി സ്ഥാപിക്കുന്ന പണി ശനിയാഴ്ച തുടങ്ങി. ഓടക്ക്​ മൂടിയില്ലാത്ത വിവരം 'മാധ്യമം' വാർത്ത നൽകിയിരുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണത്തി‍ൻെറ ഭാഗമായി പണിത ഓടയുടെ മുകളില്‍ സ്ലാബ് സ്ഥാപിച്ചിരുന്നെങ്കിലും സ്കൂളിലേക്ക് ഇറങ്ങുന്ന വഴിയിൽ പൂർത്തീകരിച്ചിരുന്നില്ല. റോഡ് നിര്‍മാണവും ഓട നിര്‍മാണവും പൂര്‍ത്തിയായിരുന്നു. കുട്ടികളടക്കമുള്ളവര്‍ക്ക് അപകട ഭീഷണിയായതോടെയാണ്​ നടപടിയുമായി കരാര്‍ കമ്പനി എത്തിയത്. ----- Ptl rni_1 slab ഫോട്ടോ: റാന്നി വൈക്കം ഗവ. യു.പി സ്കൂളിലേക്കുള്ള വഴിയിലെ ഓടക്ക്​ മേൽമൂടി ഇടാൻ പണി തുടങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.