പത്തനംതിട്ട: കോവിഡ് വ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷ മാര്‍ഗനിർദേശങ്ങള്‍ നല്‍കുകയും വ്യക്തി- പരിസര ശുചിത്വം ഉറപ്പാക്കണം. മഴക്കാല രോഗങ്ങളും കോവിഡുൾപ്പെടെ പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാധ്യത പരിഗണിച്ച് മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ എന്നിവ പാലിക്കണം. അര്‍ഹരായ എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ------- കുട്ടികളുടെ വാക്സിനേഷന് വിമുഖത പാടില്ല: സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ 12 വയസ്സിന് മുകളിലെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ എടുക്കുന്നതിന് നടപടി രക്ഷിതാക്കളും അധ്യാപകരും സ്വീകരിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. 12 മുതല്‍ 14 വയസ്സ് വരെ കുട്ടികള്‍ക്ക് കോര്‍ബേ വാക്സും 15 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്സിനുമാണ് നല്‍കുന്നത്. ഇനിയും വാക്‌സിനെടുക്കാത്ത കുട്ടികള്‍ രക്ഷിതാക്കളുടെയോ നോഡല്‍ അധ്യാപകരുടെയോ സാന്നിധ്യത്തില്‍ വാക്സിന്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഏരിയയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വരും ദിവസങ്ങളില്‍ കോവിഡ് വാക്സിനേഷൻെറ ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.