കോഴഞ്ചേരി: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വനമഹോത്സവ പരിപാടിയും പരിസ്ഥിതി ദിനാചരണവും പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു. വനംവകുപ്പ് റേഞ്ച് ഓഫിസര്‍ എ.എസ്. അശോക് മുഖ്യപ്രഭാഷണം നടത്തി. വിവിധ ഇനങ്ങളില്‍പെട്ട പതിനഞ്ചോളം ഫലവൃക്ഷത്തൈകള്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നട്ടു. --------- പത്തനംതിട്ട: ഒരേയൊരു ഭൂമിയെ സംരക്ഷിക്കേണ്ടതിൻെറ പ്രാധാന്യം മുന്‍നിര്‍ത്തി ജില്ല കൃഷി വിജ്ഞാന കേന്ദ്രം പരിസ്ഥിതി ദിനാചരണവും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു. കൃഷിവിജ്ഞാനകേന്ദ്രം വിദഗ്ധൻ വിനോദ് മാത്യു സെമിനാറിന് നേതൃത്വം നല്കി. ---- പത്തനംതിട്ട: പത്തനംതിട്ട ജില്ല ഇലക്ഷന് ഓഫിസിന് സമീപം ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷ്മി വൃക്ഷത്തൈ നട്ടു. ഇലക്ഷന് ക്ലാര്‍ക്ക് മോഹനകുമാര്‍, സോമന്, നജീം, റഫീസ് ഖാന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.