ദുരിത ബാധിതർക്ക് സഹായം എത്തിക്കണം

പത്തനംതിട്ട: മഴക്കെടുതിയിൽ ദുരിത ബാധിതരായവർക്ക് അടിയന്തര സഹായം എത്തിച്ചു നൽകണമെന്ന് ജനതാദൾ (എസ്) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പ്രളയഭീഷണി നിലനിൽക്കുന്ന ജില്ലയിൽ ദ്രുതകർമ സേനയുടെ സ്ഥിരം ക്യാമ്പ് സംവിധാനം ഒരുക്കണമെന്നും അഭിപ്രായം ഉയർന്നു. കോവിഡിന്റെയും പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് ആയിരക്കണക്കിന് ആളുകളാണ്. പകർച്ചവ്യാധികൾ പടരാതിരിക്കാൻ ആരോഗ്യ വകുപ്പിന്റെ നിതാന്ത ജാഗ്രത ഉറപ്പാക്കണം. ജില്ല പ്രസിഡന്റ് അലക്സ് കണ്ണമല അധ്യക്ഷത വഹിച്ചു. വറുഗീസ് ഉമ്മൻ, സുമേഷ് ഐശ്വര്യ, സോമൻ പാമ്പായിക്കോട്, അലക്സാണ്ടർ കെ. സാമുവൽ, ജൂലി മാത്യു, ബിനു പരപ്പുഴ, റോയ് ഫിലിപ്പ്, അൻസാരി കോന്നി, സാംസൺ ഡാനിയൽ, ബിജോ പി. മാത്യു, അഭിലാഷ് കോന്നി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.