മാല തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇലവുംതിട്ട: മാല തട്ടിയ കേസിൽ രണ്ടുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം താഴത്തുതല ഡീസന്‍റ്​ മുക്ക് അൻവർഷാ മൻസിലിൽ വീട്ടിൽനിന്ന്​ കൊല്ലം ഇളമ്പള്ളൂർ കുറിയപ്പള്ളി കശുവണ്ടി ഫാക്ടറിക്കുസമീപം മുടിമുക്ക് കൈലാസം ദിലീപ് കുമാറിന്‍റെ വീട്ടിൽ വാടകക്ക്​ താമസിക്കുന്ന ഷാഫി (24), കൊല്ലം ഉമയനല്ലൂർ പേരയം ഫാത്തിമ മൻസിലിൽ സെയ്ത് അലി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 11ന് ഉച്ചക്കുശേഷം കണിയാരേത്തുപടിയിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോയ തുമ്പമൺ അമ്പലക്കടവ് കണിയാരേത്തുപടി മണ്ണിൽ മേലേമുറി വീട്ടിൽ മനോന്മണിയമ്മയുടെ രണ്ടേമുക്കാൽ പവൻ സ്വർണമാല കറുത്ത നിറത്തിലുള്ള ബൈക്കിൽ വന്ന പ്രതികൾ കവരുകയായിരുന്നു. പ്രതികൾ കൂടക്കൂടെ മൊബൈൽ ഫോണുകൾ മാറ്റിയത് അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും കണ്ടെത്തുകയായിരുന്നു. ഷാഫിയെ പേരയത്തുനിന്നും സെയ്‌താലിയെ തൃക്കോവിൽവട്ടം കുരിയപ്പള്ളിയിൽ നിന്നുമാണ്​ പിടികൂടിയത്​. അടൂർ, കൊല്ലം ജില്ലയിലെ പത്തനാപുരം ഉൾപ്പെടെ പല പൊലീസ് സ്റ്റേഷനുകളിലെയും മോഷണ​ക്കേസുകളിൽ പ്രതികളാണ് ഇവർ. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാർ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപവത്​കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ദീപു.ഡി, എസ്.ഐ വിഷ്ണു. ആർ, എസ്.സി.പി.ഒമാരായ സന്തോഷ്‌ കുമാർ, ബിന്ദുലാൽ, സുരേഷ് കുമാർ, ധനൂപ്, സി.പി.ഒ അമൽ, സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അനൂപ് മുരളി, ഷാഡോ പൊലീസിലെ സുജിത് കുമാർ, ഷഫീക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ----------------------------- ഫോട്ടോ: പിടിയിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.